കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് ബംമ്പർ 12 കോടി അടിച്ചത്.
കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. ജയകുമാർ ലോട്ടറി സെൻ്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഇന്നലെ രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്.
12 കോടിയാണ് ഒന്നാം സമ്മാനം. നാല്‍പത്തി അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
Puja Bumper; 12 crores for Karunagapally resident